മഹ്മൂദിയ്യയുടെ മുറ്റത്ത് വീണ്ടും കളിചിരികളുയർന്നു
🪁🪁🪁🪁🪁🪁🪁🪁🪁🪁🪁🪁
ഏറ്റവും മനോഹരമായ
സ്കൂൾ കാലം കോവിഡിനെത്തുടർന്ന്
നഷ്ടമാകുമോ എന്ന ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ്
ഒന്നരവർഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷം മഹ്മൂദിയ്യയുടെ തിരുമുറ്റത്തു വീണ്ടും
കുരുന്നുകളുടെ കളിചിരി ആരവങ്ങളുയർന്നു .🌈🌈
അറിവിന്‍റെ വിഹായസ്സില്‍ പാറി പറക്കാന്‍ മഹ്മൂദിയ്യ കിഡ്സ് ക്യാമ്പസില്‍ ആദ്യമായ് എത്തിയവരും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരെയും വീണ്ടെടുക്കാൻ എത്തിയവരുടെയും സമ്മിശ്ര വികാരങ്ങൾക്കാണ് ഇന്ന് മഹ്മൂദിയ്യ സാക്ഷ്യം വഹിച്ചത്....🌟🌟🌟🌟
ഏറെ സന്തോഷത്തോടെയും കരുതലോടെയും അവരെ സ്വീകരിക്കാൻ അധ്യാപകരും മാനേജ്മെന്റും കൂടെ നിന്നപ്പോൾ അത് മറ്റൊരു ചരിതത്തിന്റെ ഭാഗമായി.....💖💖💖
ബലൂണുകളാലും മറ്റും അലങ്കരിച്ച ക്ലാസ്സ് മുറികൾ അവർക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... സാമൂഹിക അകലം പാലിച്ചും കോവിഡ് 19 പ്രോട്ടോക്കോളുകൾ ലംഘിക്കാതെയും നടത്തിയ ഗെയിംസ്, കുതിര സവാരി എല്ലാം അവരുടെ കണ്ണുകൾ കൾക്കും മനസ്സിനും സന്തോഷം നൽകി.
മുഖത്ത് മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും സാനിറ്റ്റൈസർ ശീലമാക്കിയും പുതിയൊരു സ്കൂൾ ജീവിതത്തിലേക്ക് അവരെ പ്രാപ്തരാക്കാൻ കൂടെ നിന്ന രക്ഷിതാക്കൾ, സൗകര്യമൊരുക്കി ഒപ്പം നിന്ന മാനേജമെന്റ്, ഊർജമായ് നിന്ന സഹപ്രവർത്തകർ.... എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു....
ഒന്നിച്ചു നിന്നു കൊണ്ട്.....നമ്മുടെ കുട്ടികളുടെ സ്കൂൾ കാലം പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന രീതിയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ജാഗ്രതയോടെ, സുരക്ഷിതമായി നമുക്ക് ഒത്തു ചേർന്ന് മുന്നോട്ടു പോകാം..... ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
✍️ഏറെ സ്നേഹത്തോടെ
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ*
*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*
No comments:
Post a Comment