Followers

About Me

My photo
Mr.Saeed V H M.com BEd PGDEAS, Global Education Award winner 2021 and DR: APJ ABDULKALAM International Best Principal &SEWA Best Principal National Awardee (2020) is an Educational Trainer by profession and teacher and a chess player by passion. In his training sessions, he spread the fragrance of positive energy, personal empowerment etc to students and teachers. His inspiring words influence hundreds of school and college students in Kerala. He is the Managing Director of We One Talent Development Centre Chavakkad facilitating and designing skill development programmes for students and teachers. He formerly rendered his service to CBSE and state schools as an experienced , enthusiastic and committed Principal. Presently working as Principal of Mahmoodiyya English School Perinjanam and Gen.Convenor of IAME Thrissur Sahodaya. He is a Post Graduate Degree holder in Commerce and PG Diploma in Educational Administration and Supervision. He always engaged in continuous learning in order to broaden the knowledge and experience.He always ensuring the socio-emotional development and he believe that it is the best way for moulding student achievers.

Monday, September 21, 2020

Alzheimer's Day


 

ശ്രീ നാരായണ ഗുരു : അക്ഷര വെളിച്ചത്തിന്റെ യുഗപുരുഷൻ





ഇന്ന് ശ്രീനാരായണ ഗുരു സമാധി..


കാലത്തിനാതീതമായ ദർശനങ്ങൾ ലോകത്തിനു വെളിച്ചമായി നൽകിയ യുഗപുരുഷൻ..... അതാണ്‌ ശ്രീ നാരായണ ഗുരു.

സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോള്‍ അജ്ഞതയും മാറിപ്പോകുന്നു

എന്ന ദർശനത്താൽ   അജ്ഞതയാല്‍ ഇരുട്ടുമൂടിയ കേരളക്കരയെ അറിവിന്റെ പൊന്‍കിരണങ്ങള്‍ വീശി വെളിച്ചമേകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തിൽ ആ ദാർശനിക പ്രഭാവത്തിനു മുൻപിൽ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു 

1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി  ജനിച്ചത്.നാണു എന്നാണ് മാതാപിതാക്കൾ വിളിച്ച പേര്.

കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു.ജനനം മുതൽ തന്നെ വിത്യസ്തനായ ഗുരുവിന്റെ ജനനം 

കാലത്തിന്റെ അനിവാര്യതയായിരുന്നു.

വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം.ഗുരുദേവൻ പക്ഷേ സ്വപ്നം കാണുക മാത്രമല്ല, അതു പ്രാവർത്തികമാക്കുകയും ചെയ്തു. ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരു പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു; ഈഴവ സമൂഹത്തിന്റേതു മാത്രമല്ല. അങ്ങനെ ചുരുക്കിക്കളയുന്ന പ്രവൃത്തികളാണ് ഗുരുദർശനത്തോടു ചെയ്യുന്ന ഏറ്റവും  വലിയ തെറ്റ്. ഗുരുദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.

ജാതി – മത – വർഗീയതകൾ കേരളത്തെ പല കളങ്ങളിലേക്കു തിരിച്ചിട്ടിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നു പോരാടി കാണിച്ചു തന്നയാളാണു ഗുരുദേവൻ. 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചുകൊണ്ട്  എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജാതിയുടേയും മതത്തിന്റെയും അയിത്തത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഇന്ന് കേരളജനത ഒരുമയോടെ കഴിയുന്നതിന് ശ്രീനാരായണ ഗുരു വഹിച്ച പങ്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. 

വിദ്യകൊണ്ടു

സ്വതന്ത്രരാവൂ

എന്ന് ഗുരു ഉദ്ബോധിപ്പിച്ചതിന്റെ മൂല്യം ഈ കാലഘത്തിലും കൂടുന്നതേയുള്ളൂ. വിദ്യാഭ്യാസം യഥാവിധി അല്ലാത്തതിന്റെ പരിണതഫലമാണു നമ്മൾ നേരിടേണ്ടിവരുന്ന ദുരന്തങ്ങളൊക്കെ. 

കാലത്തിനു മുൻപേ നടന്ന ഗുരു ഒരു നൂറ്റാണ്ടു മുൻപു ചിന്തിച്ചിരുന്നു അത്.സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ മാത്രമല്ല അദ്ദേഹത്തിന്റെ സംഭാവന. 

സംസ്കൃതം, വേദാന്തം, മഹാഭരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടിയ അദ്ദേഹം 

1881 ല്‍ ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.മാത്രമല്ല 

ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം ശിവഗിരി ഫ്രീ ഇന്‍ഡസ്ര്സിയല്‍ ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെവക്താവായി നമുക്ക്  കണക്കാക്കാം. 

1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു.


ഒരു കവിയെന്ന നിലയിലോ ദാർശനികനെന്ന നിലയിലോ യോഗിയെന്ന നിലയിലോ വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലോ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലോ ഭിഷഗ്വരനെന്ന നിലയിലോ സിദ്ധനെന്ന നിലയിലോ മുൻവിധികളില്ലാതെ കേരള സമൂഹത്തിന് എന്നും ഗുരുവിനെ കാണാൻ സാധിക്കും. ഗുരുവിന്റെ ദർശനം ലോകത്തിനാകമാനം ആവശ്യമാണ്. നമുക്ക് എന്തുകൊണ്ടും മാതൃകയാകേണ്ട മഹത് വ്യക്തിത്വത്തിനുടമയാണ് ശ്രീനാരായണ ഗുരുദേവൻ.


മഹത്തായ ആദര്‍ശങ്ങളും ദര്‍ശനങ്ങളും മുറുകെ പിടിച്ച യുഗ പുരുഷനാണ് ഗുരുദേവന്‍. അദ്ധേഹത്തിന്റെ ദർശനങ്ങൾക്ക് ഈ നൂറ്റാണ്ടില്‍ എന്നല്ല എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ട്.


ഗുരുവിന്റെ ദർശന ങ്ങൾ വേണ്ട രീതിയിൽ ഉൾക്കൊണ്ട്‌ നമുക്ക് അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിക്കാം

SAEED V H

DIRECTOR 

WE ONE TALENT DEVELOPMENT CENTER 


Gratitude to all.....


 സെപ്റ്റംബർ 21

ലോക കൃതജ്ഞത ദിനം

ലോക സമാധാന ദിനം

അൽഷിമേഴ്സ്സ് ദിനം

ഒറ്റ നോട്ടത്തിൽ മൂന്നിനും ബന്ധമുണ്ട് എന്ന് തോന്നില്ല. എന്നാൽ ആഴത്തിൽ ചിന്തിച്ചാൽ ചിലപ്പോൾ ചില ബന്ധങ്ങൾ കണ്ടെത്താൻ സാധിച്ചേക്കും എന്ന് തോന്നുന്നു..


ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉറവിടം എന്ന് പറയുന്നത് മനസ്സിലുണ്ടാകുന്ന ചിന്തകളാണെന്ന് നമുക്കറിയാം. മനുഷ്യ മനസ്സ് നന്നായാൽ ബാക്കിയെല്ലാം നന്നായി എന്നതാണ് സത്യം...നാം നമ്മോട് തന്നെയും നമുക്ക് ചുറ്റുമുള്ളവരോടും സൃഷ്ടാവിനോടും കൃതജ്ഞതയുള്ളവരായാൽ തീർച്ചയായും നമ്മുടെ മനസ്സ് നിർമലമാകും, മാനസിക സന്തോഷം ലഭിക്കും അതിലൂടെ സമാധാനവും... ഒരു വ്യക്തി സന്തോഷവാനും സമാധാനമുള്ളവാനുമായാൽ അവന്റെ കുടുംബം സമാധാന മുള്ളതാകും, സമൂഹത്തിൽ സമാധാനമുണ്ടാകും അതിലൂടെ ലോകസമാധാനവും. 

 ലോക കൃതജ്ഞത ദിനം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.എല്ലാ രാജ്യങ്ങളും താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്നില്ല. ചുരുക്കം ചില രാജ്യങ്ങൾ മാത്രമേയുള്ളൂ.  എന്നിരുന്നാലും  എല്ലാ രാജ്യങ്ങളിലെയും ഓരോ വ്യക്തിക്കും അവർ നന്ദി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ ദിനം അവസരം നൽകുന്നു.

നന്ദിയുള്ള ഒരു മനോഭാവം നിങ്ങൾക്ക് എങ്ങിനെയെല്ലാം പ്രയോജനപ്പെടുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 

എന്തിനും ഏതിനും  നന്ദിയുള്ളവരായിരിക്കുന്നത് ശാരീരികവും വൈകാരികവുമായ ഒരുപാട് ഗുണങ്ങൾക്ക്  കാരണമാകുന്നു.  ഉദാഹരണത്തിന്, നന്ദിയുള്ള മനോഭാവം  

💚 ഉറക്കം മെച്ചപ്പെടുത്തുന്നു.

💚 സമ്മർദ്ദ നില കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു

 💚കൃതജ്ഞത വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ആത്മാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

💚കൃതജ്ഞത പരിശീലിക്കുന്നത് സാമൂഹികവും തൊഴിൽപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നു.

നിങ്ങൾ ഇനിയും നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രങ്ങൾക്ക്, നിങ്ങളെ നിങ്ങളാക്കിയവരോട്  നന്ദി പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ , ലോക കൃതജ്ഞതാ ദിനം അതിനുള്ള മികച്ച  അവസരമാണ്.  

നന്ദി  എവിടെ എപ്പോൾ എങ്ങനെ  തുടങ്ങണമെന്ന് നിങ്ങൾ ചിന്തിച്ചു തുടങ്ങിയോ ? എങ്കിൽ തുടങ്ങിക്കോളൂ..... 

📍ഉണർന്ന് ഒരു പുതിയ ദിവസം അനുഭവിച്ചതിന് നന്ദി പറയുക.

📍നിങ്ങളുടെ വീട്ടിലെ ഡൈനിങ് ടേബിളിൽ നിരന്നിരിക്കുന്ന   ഭക്ഷണത്തിന്റെ ഉറവിടത്തിന് നന്ദി പറയുക.

📍നിങ്ങളുടെ തലയ്ക്ക് മുകളിലുള്ള മേൽക്കൂരയിലേക്ക് നോക്കുക.  താമസിക്കാൻ ഒരു വീട് ഉള്ളത്, എത്ര വലുതായാലും ചെറുതായാലും നന്ദി പറയേണ്ട ഒന്നാണ്

📍നിങ്ങളുടെ  ബില്ലുകൾ അടയ്ക്കുന്നതിനും  നിങ്ങളുടെ  കുട്ടികളെയും മാതാപിതാക്കളെയും പോറ്റുന്നതിനാവശ്യമായ പണം ലഭ്യമാക്കിയ  നിങ്ങളുടെ  ജോലിക്ക് നന്ദി പറയുക

📍നാം  പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നിസ്സാരമായി കാണുന്നു, പക്ഷേ നന്ദിപറയേണ്ട മറ്റൊരു കാര്യമാണിത്.

📍നമ്മെ നാമാക്കിയ നമ്മുടെ മാതാപിതാക്കൾ, അധ്യാപകർ, കൂടെ നിന്ന ഭാര്യ, ഭർത്താവ്, കുട്ടികൾ, സുഹൃത്തുക്കൾ അങ്ങിനെ നാം ബന്ധപെട്ടു കിടക്കുന്ന എല്ലാവരോടും എല്ലാത്തിനോടും നന്ദിയുള്ളവരാകുക.

📍പ്രായാധിക്യത്താലോ മറ്റു കാരണങ്ങളാലോ  മറവിയുടെ തീരത്തേക്ക് യാത്രചെയ്യുന്ന നമ്മുടെ മാതാപിതാക്കൾ, മറ്റു വേണ്ടപ്പെട്ടവർ അവരോടോപ്പം അല്പ സമയം ചെലവഴിച്ചുകൊണ്ട്   അവർ നമ്മുക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക്, നല്ല കാലത്ത്  അവരുടെ സമയം നമുക്ക് വേണ്ടി ചെലവഴിച്ചതിനു നന്ദി പറയുക.

📍എല്ലാറ്റിനുപരി സർവ്വ ശക്തനായ സൃഷ്ടാവിനോട് നന്ദിയുവുള്ളവരാകുക ഈ അനുഗ്രഹീത ജന്മം നൽകിയതിന്...


കൃതജ്ഞത നമ്മുടെ ഭൂതകാലത്തെ അർത്ഥപൂർണ്ണമാക്കുന്നു.ഇന്നിന്റെ ജീവിതത്തിൽ സമാധാനം നൽകുന്നു, നാളെത്തെ ജീവിതത്തിന്റെ മാർഗദർശനം നൽകുന്നു

എപ്പോഴും, എല്ലായ്പ്പോഴും, എല്ലാത്തിനോടും എല്ലാവരോടും  നന്ദിയുള്ളവരായിരിക്കുക.സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുക...

സഹജീവി സ്നേഹത്തിന്റെ കരു തലാകുക

എനിക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവെച്ച എല്ലാവർക്കും  ഹ്രദയം നിറഞ്ഞ നന്ദിയോടെ


സ്നേഹപൂർവ്വം ✍️

SAEED  V H

Director 

WE ONE TALENT DEVELOPMENT CENTER 

Wednesday, September 16, 2020

ഓസോൺ ഡേ


ഓസോൺ കുട: നമ്മുടെ ജീവന്റെ കുട

ഇന്ന് സെപ്തംബർ 16  ലോക ഓസോൺ ദിനമായി ആചരിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി സെപ്റ്റംബർ 16 പ്രഖ്യാപിച്ചത്‌. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.സൂര്യനില്‍നിന്നുള്ള വിനാശകരമായ പല രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്നത് തടയുന്നത് അന്തരീക്ഷത്തിന്‍െറ മുകള്‍ത്തട്ടിലുള്ള ഓസോണ്‍ പാളിയാണ്. സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന
ഭൂമിയുടെ കുട അല്ലെങ്കിൽ പുതപ്പ്എന്നൊക്കെ യാണ് ഓസോണ്‍ പാളികളെ വിശേഷിപ്പിക്കുന്നത്. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാ വൈലറ്റ് രശ്മികള്‍ അടക്കമുള്ള അപകടകരമായ സൂര്യരശ്മികളെ ഭൂമിയിലെത്തിക്കാതെ തടഞ്ഞു നിര്‍ത്തുന്ന സംരക്ഷണകവചമാണ് ഓസോണ്‍ പാളികൾ.
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഓസോൺ ദിനാചരണത്തിന് പിന്നില്‍. ആഗോള താപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്‍ധിക്കുകയും അന്തരീക്ഷ ബാഷ്പം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ അത് സ്ട്രാറ്റോസ്ഫിയറിലെ ഓസോണിനെ അപകടത്തിലാക്കും.
ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഓസോണ്‍ പാളി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ നേതൃത്വത്തില്‍ ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറക്കുകയായിരുന്നു  മോണ്‍ട്രിയലില്‍
ഉടമ്പടിയുടെ ലക്ഷ്യം.കരാര്‍ പ്രകാരം ക്ളോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു.
അതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു.
ആശ്വാസത്തിന്റെ വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭൂമിക്ക് തന്നെ ഭീഷണിയായ ഓസോൺ പാളിയിലെ വലിയ സുഷിരം ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സാങ്കേതിക വളർച്ചയുടെ അനന്തര ഫലമെന്നോണം ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യന്‍ ഭൂമിയുടെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. മണ്ണും വിണ്ണും, കടലും കായലും, കുന്നുംപുഴയും വില്‍പനച്ചരക്കാകുന്നു. ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ ഭീഷണിയുയര്‍ത്തുന്നു. അന്തരീക്ഷമില്ലാത്ത ഭൂമി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഭീതിയുണര്‍ത്തുന്നതാണ്.
ഈ വർഷത്തെ ഓസോൺ ദിന പ്രമേയമായ
ജീവനുവേണ്ടിയുള്ള ഓസോൺ
ഭൂമിയിലെ നമ്മുടെ ജീവിതത്തിന് ഓസോൺ നിർണായകമാണെന്നും നമ്മുടെ ഭാവിതലമുറകൾക്കും ഓസോൺ പാളി സംരക്ഷിക്കുന്നത് തുടരണമെന്നും ഓർമ്മിപ്പിക്കുന്നു.


നമ്മുടെ ജീവനും ഭാവി തലമുറയുടെ ജീവനും മറ്റെല്ലാ ജീവജാലങ്ങളുടെ ജീവനും വേണ്ടി നമുക്ക് ഓസോൺ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകാം....
ഭൂമിയെ കാത്തു രക്ഷിക്കാം

Saeed V H
Director
We One Talent Development Center
Chavakkad
      &
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM

Tuesday, September 15, 2020

Honouring from Akalad Pravasi Friends

Thank you for not only this gorgeous gift but also for the love and blessing you shower upon me and my future life!  Thank you dear friends 🌹🌹🌹

International Democracy Day


ജനാധിപത്യത്തിന്റെ അർഥവും പ്രാധാന്യവും പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും *സെപ്റ്റംബർ 15* അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കുന്നു. വികസനം, മനുഷ്യാവകാശ സംരക്ഷണം, സമാധാനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ (യു.എൻ) എല്ലാ വർഷവും സെപ്റ്റംബർ 15 അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ഗ്രീക്കിലെ *'ഡെമോസ്' (Demos), *'ക്രാട്ടോസ്' (Kratos)* എന്നീ പദങ്ങളിൽ നിന്നാണ് *ജനാധിപത്യം (Democracy)* എന്ന പദം ഉദ്ഭവിച്ചത്. *'ഡെമോസ്'എന്നാൽ* *ജനങ്ങൾ,* *'ക്രാട്ടോസ്'എന്നാൽ അധികാരം;*
അതായത് ജനങ്ങളുടെ അധികാരം.
*ഗവൺമെന്റിന്റെ ഏറ്റവും മികച്ച രൂപം എന്നാണ് ജനാധിപത്യം അറിയപ്പെടുന്നത്.*
ഒരു ജനാധിപത്യത്തിൽ, രാജ്യത്തെ ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കുന്നു.ലോകത്ത് വിവിധ ജനാധിപത്യ രാജ്യങ്ങളുണ്ട്,പക്ഷേ *ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം*

മനുഷ്യവികസനത്തിന് ജനാധിപത്യം വളരെ പ്രധാനമാണ്.  ആളുകൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഇച്ഛാശക്തി ഉള്ളപ്പോൾ, അവർ സന്തോഷവാന്മാരായി രിക്കും.രാജവാഴ്ചയിലോ അരാജകത്വത്തിലോ പൗരന്മാർ സന്തുഷ്ടരും സമ്പന്നരുമായിരിക്കില്ല.
കൂടാതെ, ജനങ്ങൾക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ ജനാധിപത്യം അനുവദിക്കുന്നു.  രാജ്യത്തുടനീളം സമത്വം നിലനിൽക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.ഇത് അവർക്ക് ചുമതലകളും കടമകളും നൽകുന്നു.ഈ കടമകൾ അവരെ മികച്ച പൗരന്മാരാക്കുന്നു,അതിലൂടെ  അവരുടെ സമഗ്രവികസനത്തിനും വഴിയൊരുക്കുന്നു.
ഏറ്റവും പ്രധാനമായി, ഒരു ജനാധിപത്യത്തിൽ ജനങ്ങൾ സർക്കാർ രൂപീകരിക്കുന്നു.  പൗരന്മാർ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്തിലൂടെ  എല്ലാവർക്കും അവരുടെ രാജ്യത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു. നിയമങ്ങൾ‌ അവർ‌ തിരഞ്ഞെടുത്ത ആളുകൾ‌ നിർമ്മിച്ചതിനാൽ‌ അത് നിയമത്തെ കാര്യക്ഷമമായി വിജയിപ്പിക്കാൻ‌ അനുവദിക്കുന്നു കൂടാതെ, വിവിധ മതങ്ങളിലെയും സംസ്കാരങ്ങളിലെയും ആളുകളെ സമാധാനപരമായി നിലനിൽക്കാൻ ജനാധിപത്യം അനുവദിക്കുന്നു.അത് അവരെ പരസ്പരം യോജിപ്പിച്ച് ജീവിപ്പിക്കാൻ പ്രാപ്തരാക്കുന്നു.  ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ  കൂടുതൽ സഹിഷ്ണുത പുലർത്തുകയും പരസ്പരം വ്യത്യാസങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു.ഏതൊരു രാജ്യത്തിനും സന്തോഷവും അഭിവൃദ്ധിയും ലഭിക്കാൻ ഇത് വളരെ പ്രധാനമാണ്.ഇന്ത്യയിലെ ജനാധിപത്യം ഇപ്പോഴും മിക്ക രാജ്യങ്ങളിലും ഉള്ളതിനേക്കാൾ മികച്ചതാണ്.എന്നിരുന്നാലും, നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ധാരാളം ഇടങ്ങളുണ്ട്.  വിവേചനം ഉണ്ടാകാതിരിക്കാൻ സർക്കാർ കർശന നിയമങ്ങൾ നടപ്പാക്കണം.  കൂടാതെ, പൗരന്മാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാൻ ബോധവൽക്കരണ പരിപാടികൾ നടത്തണം.അഞ്ചുവര്‍ഷം കൂടുമ്പോഴു
ള്ള വോട്ടെടുപ്പ്  ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതും നിയമാനുസൃതവും സമാധാനപരവും ആയതുകൊണ്ടും മാത്രം ജനാധിപത്യം അര്‍ത്ഥപൂര്‍ണമായി എന്ന് അവകാശപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ മാത്രം  അവസാനിക്കുന്നില്ല. ഭരണാധികാരി നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധം പ്രവര്‍ത്തിച്ചാലും പോര.
തീരുമാനമെടുക്കുമ്പോൾ കൂടിയാലോചിക്കണം എന്ന തിരുവചനം ജനാധിപത്യത്തിൽ ഏറെ ഓർക്കപ്പെടേണ്ട ഒന്നാണ്.ഭരണാധികാരി അക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു സംസ്‌കാരവും ജീവിതരീതിയും ആയി വളരേണ്ടതാണ് ജനാധിപത്യം.

എല്ലാവർക്കും ജനാധിപത്യ ദിനാശംസകൾ

Saeed V H
DIRECTOR
WE ONE TDC CHAVAKKAD
         &
PRINCIPAL
MAHMOODIYYA ENGLISH SCHOOL
PERINJANAM

14 September... Hindi Day......

सभी को नमस्कार।

आज चौदह  सितंबर है।(14 September)
इस विशेष  दिन में आप सभी का स्वागत है।
इस दिन को पूरे भारत में *हिंदी दिवस* के रूप में मनाया जाता है। हर साल हम इस दिन को हिंदी भाषा के प्रति सम्मान दिखाने के लिए उत्साह के साथ मनाते हैं।
*हिंदी दुनिया की प्राचीन भाषा है।* यह एक सरल भाषा है 
हिंदी भाषा दुनिया में बोली जाने वाली मुख्य भाषाओं में से एक है। हिंदी हमारे देश की संस्कृति और मूल्यों का प्रतिबिंब है।

भारत में अधिकांश लोग हिंदी भाषी हैं, इसीलिए भारतीय संविधान में हिंदी को आधिकारिक भाषा के रूप में स्वीकार किया गया था।

हिंदी भाषा के विकास के लिए हम सभी को एकजुट होकर काम करना होगा। हम सभी को हिंदी भाषा का अधिक से अधिक उपयोग करना होगा, तभी हम अपनी भाषा का उसके सही अर्थ में सम्मान कर सकते हैं।

सभी को हिंदी दिवस की शुभकामनाएं

धन्यवाद

सईद वी एच
प्रधान अध्यापक
महमूदिया अंग्रेजी स्कूल
पेरिनजनम

Friday, September 11, 2020

Honouring ceremony @ Mahmoodiyya



I am very much thankful to you for honouring me.
Receiving this moments with great love. it gives an amazing feeling and with continued support and encouragement from people like you I know I can accomplish a great deal.

Thank you Mahmoodiyya Family

SAEED V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL
        &
Director
WE ONE TALENT DEVELOPMENT CENTER

സ്‌കൂളീ നാഷണൽ അവാർഡ് ജേതാവ് മഹ്മൂദിയ്യ പ്രിൻസിപ്പാൾ സഈദ് സാറിന്  മാനേജ്മെന്റിന്റെ  സ്നേഹാദരം.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇന്നുച്ചക്ക് സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ നസ്രുദീൻ ദാരിമി മികച്ച പ്രിൻസിപ്പാൾമാർക്കുള്ള സ്‌കൂളീ നാഷണൽ അവാർഡ് ജേതാവ് സ്കൂൾ പ്രിൻസിപ്പാൾ സഈദ് സാറിന് മൊമെന്റോ  നൽകി നൽകി. ആദരിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ്, അഡ്മിനിസ്ട്രെറ്റർ ശംസുദ്ധീൻ, പൂർവവിദ്യാർത്ഥി ഹസീൻ നൂറാനി, സെക്ഷൻ ഹെഡുകളായ ബിജി രാജു, ഷമറിൻ, നദീറ,മോനിഷ,അധ്യാപകരായ അശ്വതി, അഫീല എന്നിവർ ആശംസകൾ അർപ്പിച്ചു.ഈ അവാർഡ് മഹ്മൂദിയ്യയിലെ ഓരോ അംഗത്തിന്റെയും വിജയമാണെന്ന് പ്രിൻസിപ്പാൾ സഈദ് സർ തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.അവാർഡുകൾ തുടർപ്രവർത്തനങ്ങൾക്കുള്ള പ്രചോദനമാണെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് മഹ്മൂദിയ്യയെ എത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം അധ്യാപകരെ ഓർമ്മിപ്പിച്ചു. 

മാനേജമെന്റ്/ സ്റ്റാഫ്‌/ PTA
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*

Saturday, September 5, 2020

Happy Teacher's Day......




Teacher's day

At the very beginning a special good morning to all. “The day is special, the day is of happiness and the day is for celebration because the day is of my teacher’s. A very happy teacher’s day to all”. Being a teacher the first and the last wish for their student is that they achieve everything whatever they deserve. So we all are very thankful to you and will always try our best to make you feel proud of achieving our goals.Let me welcome all the teachers with a big round of applause.
Every year 5th of September, we celebrate Teachers Day. It is a day filled with lots of excitement, joy and happiness as students are eagerly looking forward to tell their teachers how and why are they special to them. It is my honour to to talk about our dear teachers on this wonderful occasion.

Dear students.....
 September 5th is marked by the birth anniversary of Dr. Sarvepalli Radhakrishnan and the Teachers' day is celebrated in commemoration of his birthday. Along with being a succesful leader in the form of the President of the Country, Dr. Sarvepalli Radhakrishnan was great scholar and an excellent teacher.
I know Students including you.. across the country celebrate this day to pay respect and thank their s.Teachers make our future bright with the right guidance.Apart from academics, teachers stand by us at every step to guide, motivate and inspire to become better people.
On this beautiful occasion, let us take the opportunity to convey our wishes to all our teachers, who have given impeccable contribution in shaping us.

Dear teachers...
As one looks at the great impact on the growth, development and well being of the students and nation, one must agree that teaching is a noble profession.
Teachers are concerned with children, whose minds are always jumping.Keeping the minds of children in control and imparting knowledge to them can only be done by a skilled teacher.Teachers are trusted by their students the most. Every word uttered by the teacher is memorized in his mind. People expect from a teacher that whatever he says is right, pure and true.
Therefore, teachers should always increase their knowledge.
A teacher is like a craftsman who imparts the right knowledge to his students and makes them qualified citizens.Teachers elevate children’s behaviour with their creative ideas.
Their aim is to change the lives of their students with their thoughts and take them to higher levels.Teachers are the pillars of the nation-building process because they help to influence the next generation to become moral, responsible, and productive members of our community.

Their daily work in the classroom will impact the well-being of the economy and the success of society.
Teachers are at the frontline of education and play a major part in shaping values, knowledge and skills of the students.
Teachers are the opening doors of students to lead the  opportunities and possibilities that are beyond the predictable prospect.For that...dear teachers...you should ensure you are a good GATE KEEPER...It means.....You should be
G=Guide & facilitator
A=Amazing communicator
T=Tech-savvy
E=Effective Leader
K=Knowledge updator
E=Excellent Time manager
E=Energetic Organisor
P=Passionate & patient volunteer
E=Excutive Team player
R= Relationship Builder
By always convincing the students that teachers can do something, they can become something, only when teachers do a great job.
So dear teachers.....
Be A Candle, Be A Light, Be A Twinkle, Be A Hope, Be An Inspiration, Be A Great Teacher Forever! Happy Teachers Day..!

Saeed V H
Director
WE ONE TALENT DEVELOPMENT CENTER

PRINCIPAL
MAHMOODIYYA ENGLISH  SCHOOL

Wednesday, September 2, 2020

സെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു.

യുഎൻ സാമൂഹിക സാമ്പത്തിക കമ്മിഷനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട നാളികേര സമൂഹത്തിന്റെ ( ഐസിസി ) സ്ഥാപക ദിനം എന്ന നിലയിലാണ് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത് . ഐസിസിയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും നാളികേര ദിനാചരണം.
ലോകത്തെ രക്ഷിക്കാൻ നാളീകേരമേഖലയിൽ നിക്ഷേപിക്കൂ എന്നതാണ് ഈ വർഷത്തെ പ്രമേയം
കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം.

ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും.
അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം.തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്.
തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവ മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്.
കരിക്ക് ദാഹശമിനിയാണ്, ഊര്‍ജ്ജദായകമാണ്. ശരീരത്തിന് പെട്ടെന്ന് ഗ്ളുക്കോസ് നല്‍കാന്‍ ഇതുപോലെ വിശ്വസ്തമായ വഴിയില്ല.കാരണം കരിക്കിന്‍ വെള്ളം തീര്‍ത്തും ശുദ്ധമാണ്.
തെങ്ങിന്‍ തടി വീട് പണിക്കു ഉത്തമം.ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു.
തേങ്ങ കേരള പാചകത്തിന്‍റെ തനിമയാണ്. തേങ്ങയരച്ച കറികള്‍ തേങ്ങാപ്പാലും ചേര്‍ത്ത കറികള്‍ കേരളത്തിലും ശ്രീലങ്കയിലുമാണ് ഏറെ കാണുക.തേങ്ങ സമ്പൂര്‍ണ ഭക്ഷ്യവസ്തുവാണ്.കൂടാതെ
ചിരട്ടയില്‍ നിന്ന് കരിയും എണ്ണയും ലഭിക്കും, തൊണ്ട്കത്തിക്കാനുപയോഗിക്കുന്നു. കയറുണ്ടാക്കുന്നത് തൊണ്ടഴുക്കി ചകിരിയെടുത്ത് പിരിച്ചാണ്. കയര്‍,  വെളിച്ചെണ്ണപോലെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമാണ്.ഓലയും മടലും ചിരട്ടയും കൊതുമ്പും കുലച്ചില്ലയും തെങ്ങില്‍ തടിയുമെല്ലാം ഒന്നാം തരം ഇന്ധനങ്ങളാണ്.
ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലു മുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്. നാം പാടി പഠിച്ച
കേരം തിങ്ങും കേരള നാട് എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.  കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു.
എങ്കിലും
നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.അത് നമ്മുടെ കടമയാണ്.വരും തലമുറക്കുള്ള നിക്ഷേപമാണ്.

സഈദ് വി എച്ച്
ഡയറക്ടർ
വി വൺ ടാലെന്റ് ഡെവലപ്പ് മെന്റ് സെന്റർ ചാവക്കാട് 

Proud moment of Insight @we one & ALBAB