🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙
ചെറിയ പെരുന്നാൾ അഥവാ ഈദുൽ ഫിത്തർ
റമദാന്‍ മാസത്തിലെ മുപ്പത് ദിവസത്തെ വ്രതാമനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് കൊണ്ടാണ് ലോകമെമ്പാടും മുസ്ലിങ്ങള്‍ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്.
ചിട്ടയോടെയും സൂക്ഷ്മതയോടെയും ഒരു മാസം നീണ്ട വ്രതനിഷ്ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്തർ.
റമളാനിൽ നാം പാവപ്പെട്ടവന്റെ വിശപ്പും ദാഹവും അനുഭവിച്ചറിയുകയായിരുന്നു
രാത്രികളിൽ ദൈവത്തിന്റെ സാമീപ്യം പ്രതീക്ഷിച്ച് പ്രാർഥിക്കുകയായിരുന്നു. സ്വന്തം സമ്പാദ്യത്തിൽ പാവപ്പെട്ടവനും അവകാശമുണ്ടെന്ന ബോധ്യത്താൽ നാം ദാനംചെയ്യാൻ ശീലിച്ചു. മാനവികതയുടെ തിരിച്ചറിവിലൂടെ..
പെരുന്നാൾനമസ്കാരത്തിന് പോവുന്നതിനുമുമ്പ് അയൽപക്കങ്ങളിൽ ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഫിത്വർ സക്കാത്ത് എന്ന നിർബന്ധദാനത്തിന്റെ പൊരുളതാണ്. അയൽപക്കത്തെ പാവപ്പെട്ടവർ വിശന്നുപൊരിയുന്ന സാഹചര്യത്തിൽ അവയൊന്നും ശ്രദ്ധിക്കാതെ പള്ളിയിലേക്കോടാൻ മതം പഠിപ്പിക്കുന്നില്ല.
അതിനാല്‍ ആഘോഷത്തിന് നല്‍കിയ നാമം തന്നെ ഈദുല്‍ ഫിത്വര്‍ അഥവാ ദാനം ചെയ്ത് കൊണ്ട് ഉപവാസം അവസാനിപ്പിച്ച പെരുന്നാള്‍ എന്നാണ്.
എല്ലാ മത ആഘോങ്ങളും മനുഷ്യ നന്മയുടെ പ്രതീകങ്ങളാണ്.
പള്ളിക്കാരും പുരോഹിതരും മറ്റും തങ്ങളുടെ ആരാധനയ്ക്കായി ധൃതിപ്പെട്ട് പോയപ്പോൾ അവഗണിക്കപ്പെട്ടുപോയ പാവം മനുഷ്യനെ ശുശ്രൂഷിച്ച നല്ല സുമേരിയക്കാരനിലൂടെ ബൈബിൾ പഠിപ്പിക്കുന്ന ആശയവും ഇതുതന്നെയാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നുപറയുകയും പ്രാർഥിക്കുകയും ചെയ്യുന്നവർ മതാതീതമായ മാനവികത ഉൾക്കൊള്ളുന്നവരാണ്.
യുദ്ധങ്ങളും കലഹങ്ങളും സംഘട്ടനങ്ങളുംകൊണ്ട് മുഖരിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പട്ടിണികൊണ്ടും കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾകൊണ്ടും മരിച്ചുവീഴുന്നത് ആയിരക്കണക്കിനാളുകളാണ്. ദുരിതമനുഭവിക്കുന്നവർക്ക് നമ്മളെകൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തു കൊണ്ടും അവർക്ക് വേണ്ടി സ്രഷ്ടാവിനോട് പ്രാർത്ഥിച്ചു കൊണ്ടും ഈ ദിനം നമുക്ക് ആഘോഷിക്കാം.
സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെ പ്രഭാതങ്ങള്‍ നമുക്കായ് പുലരട്ടെ… അതിനായി നമുക്ക് പ്രാര്‍ഥിക്കാം… ഏവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍…
No comments:
Post a Comment