Followers

About Me

My photo
Mr.Saeed V H M.com BEd PGDEAS, Global Education Award winner 2021 and DR: APJ ABDULKALAM International Best Principal &SEWA Best Principal National Awardee (2020) is an Educational Trainer by profession and teacher and a chess player by passion. In his training sessions, he spread the fragrance of positive energy, personal empowerment etc to students and teachers. His inspiring words influence hundreds of school and college students in Kerala. He is the Managing Director of We One Talent Development Centre Chavakkad facilitating and designing skill development programmes for students and teachers. He formerly rendered his service to CBSE and state schools as an experienced , enthusiastic and committed Principal. Presently working as Principal of Mahmoodiyya English School Perinjanam and Gen.Convenor of IAME Thrissur Sahodaya. He is a Post Graduate Degree holder in Commerce and PG Diploma in Educational Administration and Supervision. He always engaged in continuous learning in order to broaden the knowledge and experience.He always ensuring the socio-emotional development and he believe that it is the best way for moulding student achievers.

Friday, August 13, 2021

Left handers Day


 ❇️❇️❇️❇️❇️❇️❇️❇️❇️

*Saeed V H*

*PRINCIPAL*

*MAHMOODIYYA ENGLISH SCHOOL PERINJANAM*

❇️❇️❇️❇️❇️❇️❇️❇️❇️


*ഓഗസ്റ്റ് 13 അന്താരാഷ്ട്ര ഇടങ്കൈയ്യരുടെ ദിനം.* 



ഇടങ്കൈയ്യർക്ക് ഒരു പ്രത്യേക ദിനം എന്തിന്?... അവർക്കെന്താണ് പ്രത്യേകത എന്ന് ചിന്തിച്ച് നെറ്റി ചുളിക്കേണ്ട......നമുക്കിടയിൽ വളരെ കുറച്ചു പേർ മാത്രമാണ് ഇടങ്കൈയ്യരായിട്ടുള്ളത്.ലോകജനസംഖ്യയിൽ തന്നെ ന്യൂനപക്ഷമാണ് ഇടങ്കൈയ്യർ വെറും പത്ത്  മുതൽ 11 ശതമാനം മാത്രമാണ് ഇടങ്കൈയ്യരുടെ അംഗബലം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകതയും.

1976 ലാണ് ഇടതുകയ്യന്മാർക്കു വേണ്ടി ഒരു ദിനം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. *ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡേർസ് സ്ഥാപകൻ ഡീൻ ആർ കാംപ്ബെൽ* ആയിരുന്നു ഇതിന് പിന്നിൽ. 

ഇടതുകൈ ഉപയോഗിച്ച് എഴുതുന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ അഭിമാനിച്ചോളൂ...വലതു കൈ ഉപയോഗിക്കുന്നവരേക്കാൾ മിടുക്കരാണ് ഇടംകൈയ്യന്മാർ എന്ന് പഠനങ്ങൾ പറയുന്നു.

*തലച്ചോറിന്റെ ഇരുവശങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവു മികച്ചരീതിയിൽ ഉപയോഗിക്കാൻ കഴിവുള്ളവരാണിവർ*.കൂടാതെ *ഉയർന്ന IQ* വും. ഇടംകയ്യർക്ക്,*അസാമാന്യ നിരീക്ഷണപാടവവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും* വലംകയ്യരെക്കാൾ കൂടുതലാണ്.പൊതുവേ *ഉത്സാഹികളായ ഇവർ ക്രിയാതമകവും സർഗാത്മകവുമായ* ജോലികൾ ഇഷ്ടപ്പെടുന്നവരായിരിക്കും.ലോകമറിയുന്ന ചില ഇടംകയ്യർ ആരൊക്കെക്കെയെന്ന് നോക്കിയാൽ ഈ കണ്ടെത്തലൊക്കെ ശരിയാണെന്ന് മനസിലാക്കാം.

ചരിത്രാതീത കാലം മുതൽ ഇടങ്കൈയ്യർ ഉണ്ട്. *ജൂലിയർ സീസർ,* *അലക്സാണ്ടർ ദി ഗ്രേറ്റ്*, *നെപ്പോളിയൻ* തുടങ്ങി *ആല്‍ബർട്ട് ഐൻസ്റ്റീൻ,ഹെലൻ കെല്ലർ,ലിയനാഡോ ഡാവിഞ്ചി,അമിതാഭ് ബച്ചൻ,സച്ചിൻ തെൻഡുൽക്കർ, നരേന്ദ്രമോദി,ബരാക് ഒബാമ,രത്തൻ ടാറ്റ,ബിൽ ഗേറ്റ്സ്,മദർ തെരേസ, മാർക്ക് സക്കർ ബർഗ്, ലേഡിഗഗ*.... അങ്ങനെ പോകുന്നു ഇടതൻ മാരുടെ നിര...

, ഇടതുകൈയ്യോടുള്ള ഈ വിവേചനം എന്തിനാണെന്ന് ഇപ്പോഴും നമ്മളിൽ പലര്‍ക്കും അറിയില്ല. എന്നാൽ ഈ മാറ്റി നിർത്തപ്പെടലുകൾക്കിടയിലും ഇടങ്കൈ ശീലമാക്കി സ്വന്തമായ വ്യക്തിത്വങ്ങൾ രൂപപ്പെടുത്തിയവരാണ്  ഈ പ്രമുഖർ.

*അമേരിക്കൻ പ്രസിഡന്റുമാരിൽ  ജെയിംസ് എ ഗാർഫീൽഡ്, ഹെർബർട്ട് ഹൂവർ, ജെരാൾഡ് ഫോർഡ്, റൊണാൾഡ് റീഗൻ, ജോർജ് എച്ച് ഡബ്ല്യു ബുഷ്, ബിൽ ക്ളിന്റൺ, ബരാക് ഒബാമ*

എന്നിവർ ഇടങ്കൈയ്യരായിരുന്നു.

*ആഞ്‌ജലീന ജോളി, ടെന്നീസ്താരം മാർട്ടീന നവാരത്തിലോവ,ക്രിക്കറ്റ്‌ താരങ്ങളായ സച്ചിൻ,  ഗാംഗുലി,സനത് ജയസൂര്യ, മാത്യു ഹെയ്ഡൻ,മിച്ചൽ ജോൺസൻ,*

*ഇടന്തലയിൽ* *ഇടംകൈകൊണ്ടു ഇന്ദ്രജാലം തീർക്കുന്ന വാദ്യകലാകാരൻ കല്പാത്തി ബാലകൃഷണനെയും* ചേർത്തുവെച്ച് ലോക ഇടം കയ്യരുടെ ദിനം അനുസ്മരിക്കാം.. 


പ്രിയ മാതാപിതാക്കളെ...കുഞ്ഞ് ഇടം കൈകൊണ്ട് കുത്തി വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേടിപ്പിച്ച് വലം കൈയിലേക്ക് പെന്‍സില്‍ മാറ്റാതെ വെറുതെ വിടുക.അല്ലാത്ത പക്ഷം നിങ്ങൾ അവരുടെ കഴിവുകൾ ആണ് അറിഞ്ഞോ അറിയാതയോ തകർക്കുന്നത്.വലം കൈയ്യരുടെ ലോകത്തില്‍ ഇടം കൈയ്യരായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് നിങ്ങളാണ്,

ഇടതുകൈയ്യനാകുക എന്നത് വളരെക്കുറച്ച് പേർക്ക് ലഭിക്കുന്ന ‘പ്രിവിലേജ്’ ആണെന്ന ഉത്തമ ബോദ്ധ്യത്തോടെ...അവരുടെ വ്യക്തിത്വം അവരുടേതാണ്..... അവർ ഇടംകയ്യന്മാരായി വളരട്ടെ..... ലോകത്തിന് അഭിമാനമാകുന്ന തരത്തിൽ അവരുടെ കഴിവുകൾ അവരുടേതായ രീതിയിൽ വളരട്ടെ.

ഏവർക്കും സ്നേഹാശംസകൾ

🌹🌹🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment

Proud moment of Insight @we one & ALBAB