ജൂലായ് ഒന്ന്- ഡോക്ടർമാരുടെ ദിനം. *ഡോ. ബി. സി റോയ്* എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്.
ഒരു കുട്ടിയുടെ ജനനം മുതൽ മനുഷ്യ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ഡോക്ടർമാർക്ക് പ്രധാന പങ്കുണ്ട്.
മനുഷ്യ സമൂഹത്തിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ റോളുകൾ, ഉത്തരവാദിത്തങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ച് ഓർമ്മിക്കാനുള്ള മികച്ച അവസരമാണ് ഈ ദിനം.
ഡോക്ടർമാർ ഇല്ലാത്ത ഒരു സമൂഹത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പൊതുജീവിതത്തിന്റെ
ഭാഗമായി മാറിയിരിക്കുന്നു അവർ.
ആതുര സേവനത്തിന്റെ സിംബൽ ആയി മാറിയ വെളുത്ത കോട്ട് ഒരു കോട്ട് മാത്രമല്ല അവർക്ക്. ഉറക്കമില്ലാത്ത നിരവധി രാത്രികളിലെ കഠിനാധ്വാനത്തിന്റെ പിൻബലത്തിലൂടെ പൂർത്തീകരിച്ച
അവരുടെ ബാല്യകാല സ്വപ്നമാണ്.
ഒരു ഡോക്ടറെന്ന നിലയിൽ അവരുടെ യാത്രയിൽ അവർ
നിരവധി ജനനങ്ങൾക്കും മരണങ്ങൾക്കും സാക്ഷിയായി നിന്നിട്ടുണ്ട്.
നിരവധി ജീവൻ രക്ഷിക്കുകയും ചിലത് രക്ഷിക്കാൻ കഴിയാതെ വേദനിക്കേണ്ടിയും വന്നവർ.
സുഖം പ്രാപിച്ചവരും അല്ലാത്തവരും രോഗത്തിന് അടിമപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ കടന്നുപോകുന്നവർ...അങ്ങിനെ ഓരോ ജീവിതത്തിനും പിന്നിലെ കാണാകഥകൾ കണ്ടവർ..... കേട്ടവർ..... അനുഭവിച്ചറിഞ്ഞവർ
രോഗികളുമായുള്ള വൈകാരിക ബന്ധം വളരെയധികം കാത്തു സൂക്ഷിക്കുന്നവർ.
ചില സന്ദർഭങ്ങളിൽ ചില ഒറ്റപെട്ട വ്യക്തികളുടെ പ്രവർത്തനം മൂലം ഈ തൊഴിലിന്റെ പവിത്രതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്.
എന്നാൽ ബഹു ഭൂരിപക്ഷം പേരും ഡോക്ടർ എന്ന പദവിയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നവർ തന്നെയാണ് എന്നതിൽ സംശയമില്ല.
മനുഷ്യത്വത്തെ അങ്ങേയറ്റം ആത്മാർത്ഥതയോടെ കാണുകയും സേവിക്കുകയും ചെയ്യുകയും ചെയ്യുന്നവർ.
തങ്ങളുടെ ജീവിതത്തിന്റെ സുവർണ്ണ വർഷങ്ങൾ മെഡിക്കൽ സയൻസസ് പഠനത്തിനായി മാറ്റുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി സഹായിക്കുകയും ചെയ്യുന്നവർ.
*ഇന്ന് ലോകം നേരിടുന്ന covid 19* *മഹാമാരിയിലും സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ചു* *രോഗികളോടൊപ്പം ദിവസങ്ങളോളം കഴിയുന്ന ഡോക്ടർമാരും നഴ്സ്മാരും അല്ലെ നമ്മുടെ യഥാർത്ഥ ഹീറോകൾ...*
*ഇന്നത്തെ ദിവസം മാത്രമല്ല എല്ലാ ദിവസവും അവർക്കുള്ള നന്ദിയുടെ പ്രകാശം മനസ്സിലും പ്രവർത്തിയിലും കാത്തു സൂക്ഷിക്കുന്നവർ ആകട്ടെ നാം ഒരോരുതരും*
No comments:
Post a Comment