ചെസ്സ് : കളിയും കാര്യവും
ജൂലൈ 20 അന്തർദേശീയ ചെസ്സ് ദിനം.ചെസ്സ് കളിയും കുട്ടികളുടെ വ്യക്തിവികാസവും എന്നതാകട്ടെ ഇന്നത്തെ ചിന്താവിഷയം.....
ബുദ്ധിമാൻമാരുടെ കളിയെന്നു പൊതുവെ പറയപ്പെടുന്ന ചെസ്സ് ഏതു പ്രായക്കാർക്കും കളിക്കാവുന്ന ഒരു കളിയാണ്.
രണ്ടുപേർ തമ്മിൽ കളിക്കുന്ന ഒരു കളിയാണ് ചെസ്സ്. രണ്ടു നിറങ്ങളിലുള്ള കരുക്കൾ ഉപയോഗിച്ച് ചെസ്സ് കളത്തിലാണ് ഇത് കളിക്കുന്നത്. ഓരോ വശത്തും എട്ടുവീതം എന്ന രീതിയിൽ സമചതുരാകൃതിയിലുള്ള 64 ചെറിയ കളങ്ങൾ നിറഞ്ഞതാണ് ചെസ്സ് കളം.ആറു തരത്തിലുള്ള കരുക്കളും കളങ്ങളിലൂടെ നീങ്ങുന്നത് വ്യക്തമായ നിയമങ്ങളിലൂടെ വ്യത്യസ്തമായ രീതിയിലാണ്.
ആരോഗ്യകരമായ മനസും ആരോഗ്യമുള്ള ശരീരവും ഒരു കുട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വളരെയധികം സഹായിക്കുന്നു. ശാരീരിക വ്യായാമങ്ങൾക്ക് പുറമേ മാനസിക വ്യായാമങ്ങൾ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചില്ലെങ്കിൽ, ഒടുവിൽ അയാൾക്ക് മാനസിക മരവിപ്പ്, ഏകാഗ്രത നഷ്ടപ്പെടൽ, അൽഷിമേഴ്സ്, അല്ലെങ്കിൽ ഡിമെൻഷ്യ തുടങ്ങിയ ഗുരുതരമായ മാനസിക വൈകല്യങ്ങൾ എന്നിവ അനുഭവപ്പെടും. ചെസ്സ് പോലുള്ള ബോർഡ് ഗെയിമുകൾ തലച്ചോറിന്റെ പേശികളുടെ വികാസത്തിനു വളരെയധികം സഹായിക്കുന്നു.
സ്ഥിരമായി ചെസ്സ് പരിശീലിക്കുന്നതിലൂടെ കുട്ടികൾക്ക്/വ്യക്തികൾക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ ചുവടെ പരാമർശിച്ചിരിക്കുന്നു.
📌കുട്ടിക്കാലം മുതൽ തന്നെ സ്ഥിരമായി ചെസ്സ് ഗെയിം കളിക്കുന്നത് കുട്ടിയുടെ പഠനം, ചിന്ത, വിശകലന ശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്നു.
📌കളിയുടെയും ജീവിതത്തിൻറെയും വശങ്ങൾ എങ്ങനെ തന്ത്രപ്രധാനമാക്കാമെന്ന് ചെസ് കുട്ടിയെ പഠിപ്പിക്കുന്നു.
📌 ജീവിതത്തിൽ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു.
📌 കുട്ടിയുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു
📌ചെറുപ്പം മുതലേ ചെസ്സ് കളിക്കുന്ന കുട്ടികൾ അസാധാരണമായ മെമ്മറി കഴിവുകൾ പ്രകടിപ്പിക്കുന്നു.
📌കുട്ടിയുടെ ഏകാഗ്രതയും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തുന്നതിനും ചെസ് സഹായിക്കുന്നു.
📌 ക്ഷമാശീലവും ബുദ്ധിശക്തിയും വര്‍ദ്ധി പ്പിക്കുക വഴി ജീവിത വിജയം നേടാന്‍ ചെസ്സ് സഹായിക്കുന്നു.
ഉത്തരവാദിത്തമുള്ള, അച്ചടക്കമുള്ള, ബുദ്ധിമാനായ ഒരു മനുഷ്യനായി മാറാൻ ചെസ്സ് ഗെയിം സഹായിക്കുന്നു .ചെസ്സ് കളി പഠിക്കുന്ന ഓരോ വ്യക്തിയിലും മാനസികവും കുടുംബപരവും സാംസ്‌കാരികപരവും ആയ ഗുണങ്ങള്‍വന്നു ചേരുന്നുമെന്ന്
സാമൂഹിക തിന്മകളിൽ നിന്നും ഒരു ഗ്രാമത്തെ തന്നെ നേരിന്റെ വഴിയിലേക്ക് നയിക്കാൻ ചെസ്സ് കളിയിലൂടെ സാധിച്ച തൃശൂർ ജില്ലയിലെ മരോട്ടിച്ചാൽ (ചെസ്സ് ഗ്രാമം )എന്ന ഗ്രാമം നമുക്ക് കാണിച്ചു തരുന്നു.
പുതിയ തലമുറ ഫോണിലും, കമ്പ്യൂട്ടറിലും, ഇന്റർനെറ്റിലും സഭ്യമല്ലാത്തതും അക്രമണോത്സുകവുമായ കളി കൾക്കായ് സമയം ചിലവഴിക്കുമ്പോൾ അവരെ ചെസ്സ് ന്റെ ലോകത്തേക്ക് വഴിതിരിച്ചു വിടാൻ കഴിഞ്ഞാൽ ബുദ്ധിയും, ഏകാഗ്രതയുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ചെസ്സ് കളിക്ക് സാധിക്കും എന്ന് നിസ്സംശയം പറയാം.
എന്നിൽ ജീവിത അച്ചടക്കം നിലനിർത്താൻ ചെസ്സിന്റെ അത്ഭുതലോകത്തേക്ക് എന്നെ കൈ പിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ പ്രൊഫസർ എൻ.ആർ. അനിൽകുമാർ സാറിനെ ഈ ചെസ്സ് ദിനത്തിൽ ഏറെ നന്ദിയോടെ ഏറെ ആദരവോടെ ഓർമ്മിക്കുന്നു*..
1982-ലെ ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്ത മലയാളിയായ ഇന്ത്യൻ ചെസ്സ് കളിക്കാരനും അന്തർദേശീയ ചെസ്സ് ഫെഡറേഷനിൽ നിന്നും അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരനും തൃശൂർ കെരള വർമ കോളേജ് ലെ ഇംഗ്ലീഷ് H O D കൂടിയാണ് അദ്ദേഹം.
ജീവിതത്തെ ചെസ് കളിയോട് ഉപമിക്കാം.ചെസ്സ് കളിയിലെയും ജീവിതത്തിലെയും നീക്കങ്ങൾക്ക് രണ്ടാമതൊരു അവസരമില്ല. ഓരോ ചലനത്തിനുമുമ്പും നല്ലവണ്ണം ചിന്തിക്കുക.പ്രവർത്തിക്കുക. വിജയിക്കുക..........
*എല്ലാ ചെസ്സ് പ്രേമികൾക്കും ചെസ്സ് ദിനാശംസകൾ*
Saeed V H M.com BEd PGDEAS
International F I D E Rated Chess Player
Principal Mahmoodiyya English School Perinjanam
Director WE ONE Talent Development Center Chavakkad

No comments:
Post a Comment