*നമ്മുടെ ഭൂമി എത്ര മനോഹരമാണ് !!!*
ദൈവം സമ്മാനിച്ച ഈ പ്രകൃതിയിൽ ഞാൻ തിരിച്ചും പ്രകൃതിക്ക് ഒരു സമ്മാനം കൊടുത്തിരുന്നു.മറ്റൊന്നുമല്ല -ഒരു മാവിൻ തൈ.2 വർഷങ്ങൾക്ക് മുൻപ് പരിസ്ഥിതി ദിനത്തിൽ മഹ്മൂദിയ്യ സ്കൂൾ അങ്കണത്തിൽ.തിരക്കുകൾക്കിടയിലുംഅതിന്റെ വളർച്ച കൗതുകത്തോടെ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു.ചെടിയിൽ നിന്നും പതിയെ ചില്ലകൾ ഉള്ള ഒരു ചെറു മരമായി മാറുന്നത് കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം.ഭാവിയിൽ മഹ്മൂദിയ്യ കുരുന്നുകൾക്ക് തണലായും കളികൂട്ടുകാരാനായി ചില്ലകൾ നിറയെ മധുരം നിറഞ്ഞ ഫലങ്ങൾ നൽകിയും അവരുടെ ഓർമ്മകളിൽ ഈ മാവിൻ തൈ നിറയുകയും ചെയ്യുമ്പോൾ ഈ ചിത്രം ഏറെ മനോഹരമായിരിക്കും....
*“പ്രകൃതിയെ സ്നേഹിക്കുക തീർച്ചയായും പ്രകൃതി നമ്മെയും തിരിച്ചു സ്നേഹിക്കും”*
സ്നേഹത്തോടെ
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ-മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*
No comments:
Post a Comment