*ഇന്ന് സംസ്‌ഥാന കായിക ദിനം*. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു *ജി.വി. രാജ (GV Raja) എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ* യുടെ ജന്മദിനമാണ് സംസ്‌ഥാന കായിക ദിനമായി നാം ആചരിക്കുന്നത്. കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.
സംസ്ഥാനത്തെ കായിക മേഖലയില്‍ സമഗ്രമായ സംഭാവനയാണ് ജി.വി. രാജ നല്‍കിയിരിക്കുന്നത്.
1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു.അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തിരുവനന്തപുരത്തെ കായികവിദ്യാലയം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് പേരിട്ടത്.
കുരുന്നു പ്രതിഭകൾക്ക് മാനസിക, സാമൂഹിക, വൈകാരിക ബന്ധങ്ങൾ നിലനിർത്തുവാനും ജീവിത നൈപുണികൾ കൈവരിക്കുവാനും സാധിക്കുന്ന പൊതു ഇടമാണ് കായികോത്സവ വേദികൾ.കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്.
ഈ കായിക ദിനത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സ്വപ്നം പോലെ പുതിയ പ്രതീക്ഷയിൽ മാനസിക-ശാരീരിക ആരോഗ്യത്തോടുകൂടി കരുതലോടെ നമ്മുടെ കുട്ടികൾ ക്ക് മുന്നേറാൻ സാധികട്ടെ....
കുട്ടികൾ കരുത്തരാണ് നാളെകളിൽ നമ്മുടെ സമൂഹവും കരുത്തരാവും…. മാനവികതയുടെ പുത്തൻ ചിറകുകൾക്ക് അവർ കരുത്ത് പകരട്ടെ.
ഏവർക്കും കായിക ദിനാശംസകൾ
No comments:
Post a Comment